|    Mar 27 Mon, 2017 2:20 am
FLASH NEWS

കശ്മീര്‍: ഒരവസരം കൂടി തരണമെന്ന് മെഹ്ബൂബ

Published : 28th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീരില്‍ ജനങ്ങളും സുരക്ഷാസേനയും തമ്മില്‍ സംഘര്‍ഷം തുടരവെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് താഴ്‌വരയില്‍ ഉടലെടുത്ത സാഹചര്യങ്ങളാണ് 45 മിനിറ്റ് നീണ്ട ചര്‍ച്ചയില്‍ വിഷയമായത്.
തന്നോടും നിങ്ങള്‍ക്കു ദേഷ്യമുണ്ടാവാമെന്നും കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നത് തടയാന്‍ ഒരവസരം കൂടി തരണമെന്നും ചര്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രി കശ്മീര്‍ പ്രക്ഷോഭകരോട് അഭ്യര്‍ഥിച്ചു. താന്‍ അധികാരമേറ്റ് രണ്ടു മാസം പോലും തികയുന്നതിനു മുമ്പാണ് പ്രതിസന്ധി ഉണ്ടായത്. എല്ലാവരും രക്തച്ചൊരിച്ചില്‍ നിര്‍ത്തണം. അതിനു ചര്‍ച്ചകള്‍ കൊണ്ടു മാത്രമേ സാധിക്കൂ. സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും സഹായിക്കണം. പ്രക്ഷോഭകര്‍ തെരുവുകളില്‍ നിന്നു മടങ്ങണം. നാടിനോട് അനുകമ്പയുള്ളവര്‍  സൈനികരെ ആക്രമിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത് നിര്‍ത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
കശ്മീര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ഇല്ലാതാക്കിയത് പാകിസ്താനാണെന്നു മെഹ്ബൂബ കുറ്റപ്പെടുത്തി. സംഘര്‍ഷം ആളിക്കത്തിക്കുന്നതില്‍ അവര്‍ക്കു പങ്കുണ്ട്. സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍  പ്രതികരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
അതിനിടെ,  കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ചര്‍ച്ച ആഗ്രഹിക്കുന്നതായി ഇന്ത്യയിലെ പാക് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിത് വ്യക്തമാക്കി. ബന്ധം മെച്ചപ്പെടുത്താന്‍ തങ്ങള്‍ ശ്രമം നടത്തി. ഇതിനായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയെ ഇസ്‌ലാമാബാദിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍, ആ നീക്കം മുന്നോട്ടുപോയില്ലെന്നും അദ്ദേഹം പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക