|    May 30 Tue, 2017 11:24 am
FLASH NEWS

കശ്മീര്‍: ഏറ്റുമുട്ടലില്‍ നാലു മരണം

Published : 27th July 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ കുപ്‌വാര ജില്ലയില്‍ നിയന്ത്രണരേഖയ്ക്കു സമീപം സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സായുധസംഘാംഗങ്ങള്‍ മരിച്ചു. ഒരാളെ ജീവനോടെ പിടികൂടി. സംഘാംഗങ്ങളെല്ലാം വിദേശികളാണെന്ന് അധികൃതര്‍ പറഞ്ഞു. സൈനികനടപടി തുടരുകയാണ്. അതേസമയം, അനന്ത്‌നാഗ് നഗരത്തിലൊഴികെ കശ്മീരില്‍ എല്ലായിടത്തും കര്‍ഫ്യൂ പിന്‍വലിച്ചു. ശ്രീനഗറില്‍ കര്‍ഫ്യൂവോ ജനസഞ്ചാരത്തിന് നിയന്ത്രണമോ ഇല്ല. എന്നാല്‍ താഴ്‌വരയുടെ മറ്റുഭാഗങ്ങളില്‍ നാലോ അതിലധികമോ പേര്‍ കൂടിനില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു വിലക്ക് തുടരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day