|    Apr 23 Mon, 2018 3:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കശ്മീര്‍ ആക്രമണം: മരിച്ച ജവാന്‍മാരില്‍ തിരുവനന്തപുരം പാലോട് സ്വദേശിയും

Published : 27th June 2016 | Posted By: SMR

പാലോട്: ജമ്മു കശ്മീരിലെ പാംപോറിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരില്‍ തിരുവന—ന്തപുരം പാലോട് സ്വദേശിയും. കൊല്ലപ്പെട്ട സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്റ്റര്‍ നന്ദിയോട് കള്ളിപ്പാറ ചടച്ചികരിക്കകം സ്‌നേഹശ്രീയില്‍ ജി ജയചന്ദ്രന്‍നായരു(51)ടെ മൃതദേഹം ഇന്നുരാവിലെ 11ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
18ാം വയസ്സില്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന ജയചന്ദ്രന്‍നായര്‍ 33 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി സ്വയംവിരമിക്കലിന് തയ്യാറെടുക്കവെയാണ് മരണം.
ചെറുന്നിയൂര്‍ വെള്ളിയാഴ്ചക്കാവ് മുടിയക്കോട് കളീക്കവിളവീട്ടില്‍ പരേതരായ ഗോപിനാഥന്‍നായരുടെയും രാജമ്മയുടെയും ഏഴുമക്കളില്‍ മൂന്നാമനാണ്. വിവാഹശേഷം ഭാര്യ സിന്ധുകുമാരിയുടെ അച്ഛനമ്മമാരായ ശിവശങ്കരപ്പിള്ള, രാധ എന്നിവര്‍ ഇവര്‍ക്കൊപ്പമാണ് താമസം. ചായം ആള്‍സെയിന്റ്‌സ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സ്‌നേഹ എസ് നായര്‍, മൂന്നാംക്ലാസ് വിദ്യാര്‍ഥിനി ശ്രുതി എസ് നായര്‍ എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: രാജീവ്, ശാന്തകുമാരി, മിനി, മായ, ദിലീപ്, പ്രദീപ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss