|    Jun 29 Thu, 2017 2:23 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കശ്മീര്‍: അല്‍ജീരിയ ഇന്ത്യക്കൊപ്പമെന്ന് ഹാമിദ് അന്‍സാരി

Published : 21st October 2016 | Posted By: SMR

അല്‍ജിയേഴ്‌സ്: ജമ്മുകശ്മീര്‍ വിഷയത്തില്‍ അല്‍ജീരിയന്‍ പ്രധാനമന്ത്രി അബ്ദുല്‍മാലിക് സെല്ലാല്‍ പൂര്‍ണമായും ഇന്ത്യയെയാണു പിന്തുണയ്ക്കുന്നതെന്ന് ഇന്ത്യന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ഹംഗറി, അല്‍ജീരിയ രാജ്യങ്ങളില്‍ അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളും നിലവിലെ അവസ്ഥയില്‍ ഇന്ത്യക്കൊപ്പമാണു നില്‍ക്കുന്നത്. നയതന്ത്ര ചര്‍ച്ച തൃപ്തികരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാ
റായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക