|    Sep 20 Wed, 2017 8:10 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരി യുവാവിന്റെ വധം; പോലിസ് ഓഫിസര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്

Published : 21st July 2016 | Posted By: sdq

ശ്രീനഗര്‍: കശ്മീരി യുവാവ് ഷബീര്‍ അഹ്മദ് മീറിനെ വീട്ടില്‍ കയറി വെടിവച്ചു കൊന്ന കേസില്‍ ഡിവൈഎസ്പിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മസാറത്ത് ഷഈന്‍ ആണ് പിതാവ് അബ്ദുര്‍റഹ്മാന്‍ മീറിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സീനിയര്‍ പോലിസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയത്.
ടെങ്‌പോറ ബാട്ടമാലൂ സ്വദേശിയാണ് ഷബീര്‍. പ്രദേശത്തെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വീട്ടില്‍ അതിക്രമിച്ചെത്തിയ പോലിസ് സംഘം വന്‍ നാഷനഷ്ടങ്ങള്‍ വരുത്തുകയും ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് അബ്ദുര്‍റഹ്മാന്‍ മീര്‍ പരാതിയില്‍ പറയുന്നു. മാതാവിനെ മര്‍ദ്ദിക്കുന്നത് തടഞ്ഞ ഷബീറിനെ പോലിസ് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോവുകയും വെടിവയ്ക്കുകയുമായിരുന്നു. സംഭവ സ്ഥലത്തു തന്നെ യുവാവ് പിടഞ്ഞുമരിച്ചു.
കാരണം കൂടാതെ മകനെ കൊലപ്പെടുത്തിയ ഡിവൈഎസ്പിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബാട്ടമാലൂ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിച്ചില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.
അതേസമയം, വെടിവയ്പില്‍ പരിക്കേറ്റ യുവതി മരിച്ചതില്‍ സൈന്യം ഖേദം പ്രകടിപ്പിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 40ലധികം പേര്‍ കൊല്ലപ്പെട്ട പ്രക്ഷോഭത്തിനിടെ ആദ്യമായാണ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി. ഗുരുതരാവസ്ഥയില്‍ സ്‌കിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നീലോഫറിനാണ് തെക്കന്‍ കശ്മീരിലെ ഖാസികുന്തിലുണ്ടായ പ്രക്ഷോഭത്തിനിടെ സൈനികരുടെ വെടിയേറ്റത്. സൈനികരെ ആക്രമിക്കുന്നതില്‍ നിന്നു സമരക്കാര്‍ പിന്‍മാറണമെന്നും സ്വയം പ്രതിരോധമല്ലാതെ തങ്ങള്‍ക്ക് മറ്റു മാര്‍ഗമില്ലെന്നും സൈനിക വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. യുവതിയുള്‍പ്പെടെ മൂന്നു പേരാണ് ഖാസികുന്തില്‍ കൊല്ലപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക