|    Dec 19 Wed, 2018 3:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരി എന്‍ജിനീയറെ ഇന്ത്യക്ക് കൈമാറി

Published : 20th August 2018 | Posted By: kasim kzm

ശ്രീനഗര്‍: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുകൂലിയെന്ന് സംശയിക്കുന്ന കശ്മീര്‍ സ്വദേശിയായ എന്‍ജിനീയറെ യുഎഇ ഇന്ത്യ—ക്ക് കൈമാറി. ശ്രീനഗര്‍ ഛട്ടതബല്‍ സ്വദേശി ഇര്‍ഫാന്‍ അഹ്മദ് സര്‍ഗാറിനെ (36)യാണ് കഴിഞ്ഞ 14ന് കൈമാറിയത്. ഇയാളെ സുരക്ഷാ ഏജന്‍സികള്‍ ചോദ്യംചെയ്തുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ നിലവില്‍ സര്‍ഗാറിനെതിരേ കേസൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ സര്‍ഗാര്‍ ഐഎസ്സിന്റെ പ്രവര്‍ത്തനങ്ങളോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി ഇയാളെ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ജമ്മുകശ്മീര്‍ പോലിസിന് കൈമാറിയത്.
ഒമാനില്‍ നിന്ന് ദുബയിലെത്തിയ സര്‍ഗാറിനെ ഏപ്രില്‍ 28നാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ദുബയ് പോലിസ് ഇയാളെ ചോദ്യംചെയ്തിരുന്നു.
ദുബയിലെ ഒരു ടെലികോം കമ്പനിയിലാണ് സര്‍ഗാര്‍ ജോലിചെയ്യുന്നത്.
കൈത്തറി വ്യാപാരം തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് താന്‍ ഒമാനിലേക്ക് പോയതെന്നാണ് സര്‍ഗാര്‍ പോലിസിനോട് പറഞ്ഞത്. ഷാര്‍ജയിലെ ഇയാളുടെ അപാര്‍ട്ട്‌മെന്റില്‍ പോലിസ് പരിശോധന നടത്തിയിരുന്നു.
ഐഎസിനോട് അനുഭാവം പുലര്‍ത്തിയതിന് ഇന്ത്യക്ക് കൈമാറുന്ന മൂന്നാമത്തെ കശ്മീരിയാണ് സര്‍ഗാര്‍.
നേരത്തെ ശ്രീനഗര്‍ സ്വദേശി അഫ്ഷാന്‍ പര്‍വേസിനെ തുര്‍ക്കിയും ഗണ്ടര്‍ബാള്‍ സ്വദേശി അസ്ഹറുല്‍ ഇസ്‌ലാമിനെ യുഎഇയും ഇന്ത്യ—ക്ക് കൈമാറിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss