|    Jul 21 Fri, 2017 4:34 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീരില്‍ 500 ഓളം പേര്‍ അറസ്റ്റില്‍

Published : 5th August 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ തെരുവ് പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി 500 ഓളം പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ 349 പേര്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളാണ്. നിരോധനാജ്ഞ ലംഘിച്ചതിനാണു മറ്റ് 122 പേരെ പിടികൂടിയതെന്ന് പോലിസ് വക്താവ് പറഞ്ഞു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷമുണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രണ്ട് പോലിസുകാരടക്കം 50 പേര്‍ മരിച്ചിരുന്നു. 6000ത്തോളം പേര്‍ക്കു പരിക്കേറ്റു. പ്രതിഷേധം തടയുന്നതിന് കര്‍ഫ്യൂ നടപ്പാക്കുകയായിരുന്നു അധികൃതര്‍ ആദ്യംചെയ്തത്. എന്നാല്‍ ആ തന്ത്രം ഫലിച്ചില്ലെന്നു മാത്രമല്ല കൂടുതല്‍ പേര്‍ തെരുവിലിറങ്ങുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക