|    Jun 25 Mon, 2018 7:30 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരില്‍ 40ഓളം ബാങ്ക് ശാഖകളില്‍ പണമിടപാട് നിര്‍ത്തലാക്കി

Published : 7th May 2017 | Posted By: mi.ptk

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ 40ഓളം ബാങ്ക് ശാഖകളില്‍ പണമിടപാടുകള്‍ നിര്‍ത്തലാക്കി. ബാങ്കുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. തെക്കന്‍ കശ്മീരിലെ പ്രശ്‌ന ബാധിത പ്രദേശങ്ങളായ പുല്‍വാമ, ഷോപിയാന്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ജമ്മു കശ്മീര്‍ ബാങ്ക്, ഇലക്വായി ദെഹത്തി ബാങ്ക്് എന്നിവയുടെ ശാഖകളിലെ പണമിടപാടുകളാണ് നിര്‍ത്തിവച്ചത്. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും അതിനാല്‍, പണവിതരണം നിര്‍ത്തിവയ്ക്കണമെന്നുമുള്ള സുരക്ഷാ ഏജന്‍സികളുടെ ഉപദേശപ്രകാരമാണ് നടപടി. മറ്റെല്ലാ ബാങ്ക് പ്രവര്‍ത്തനങ്ങളും എടിഎം സേവനങ്ങളും ഈ പ്രദേശങ്ങളില്‍ ലഭ്യമായിരിക്കുമെന്ന് ജമ്മു കശ്മീര്‍ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. പണമിടപാടുകള്‍ നിര്‍ത്തിവച്ചത് താല്‍ക്കാലികമാണെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും സ്വത്തുവകകള്‍ക്കും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ കൈക്കൊള്ളുന്നതോടെ പ്രവത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സായുധരായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുക, പണം വഹിക്കുന്ന വാഹനങ്ങള്‍ ബുള്ളറ്റ് പ്രൂഫ് ആക്കുക തുടങ്ങിയ സുരക്ഷാ നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെയ് ഒന്നിന് ജമ്മു കശ്മീര്‍ ബാങ്കിന്റെ പണം കൊണ്ടുപോവുന്ന വാനിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു ബാങ്ക് ജീവനക്കാരും അഞ്ചു പോലിസുകാരും കൊല്ലപ്പെട്ടിരുന്നു. ധനമന്ത്രി ഹസീബ് ദോബുവിന്റെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി യോഗത്തില്‍ സുരക്ഷാ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss