|    Oct 22 Mon, 2018 11:52 pm
FLASH NEWS
Home   >  National   >  

കശ്മീരില്‍ ഹിമപാതം: പത്ത് സൈനികര്‍ മരിച്ചു

Published : 26th January 2017 | Posted By: G.A.G

kashmir-avalanche

ശ്രീനഗര്‍ : കശ്മീര്‍ താഴ്‌വരയിലുണ്ടായ ഹിമപാതത്തില്‍ മരിച്ച സൈനികരുടെ എണ്ണം 10 ആയി. ബന്ദിപ്പൂര്‍ ജില്ലയില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന ഗുരെസ് സെക്ടറില്‍ മഞ്ഞുമല ഇടിഞ്ഞുവീണാണ് ദുരന്തം. ഏതാനും സൈനികരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് പ്രദേശത്ത് രണ്ടുതവണയായി ഹിമപാതമുണ്ടായത്. സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ഏഴു സൈനികരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.  .
ഗന്തര്‍ബാല്‍, ബന്ദിപുര ജില്ലകളില്‍ ആഞ്ഞടിച്ച ഹിമപാതത്തില്‍ സൈനിക ഉദ്യോഗസ്ഥനും കുടുംബത്തിലെ നാലു പേരുമടക്കം അഞ്ചു പേരാണ് ഇന്നലെ മരിച്ചത്.
ഗന്തര്‍ബാള്‍ ജില്ലയിലെ സോനാമാര്‍ഗ് സൈനിക ക്യാംപില്‍ ബുധനാഴ്ച രാവിലെയുണ്ടായ ഹിമപാതത്തിലാണ് സൈനിക ഓഫിസറായ മേജര്‍ അമിത് മരിച്ചത്. അമിത് ഹിമപാതത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ബന്ദിപുര ജില്ലയിലെ ഗുരൂസ് മേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ മറ്റൊരു ഹിമപാതത്തിലാണ് കുടുംബത്തിലെ നാലു പേര്‍ മരിച്ചത്. ഇവരുടെ വീട് ഹിമപാതത്തിനടിയില്‍ പെടുകയായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലോണ്‍ (55), അദ്ദേഹത്തിന്റെ ഭാര്യ അസീസി (50), മകന്‍ ഇര്‍ഫാന്‍ (22), മകള്‍ ഗുല്‍ഷന്‍ (19) എന്നിവരാണ് മരിച്ചത്. കനത്ത ഹിമപാത്തതെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ശ്രീനഗര്‍–ജമ്മു ദേശീയപാത അടച്ചിരിക്കുകയാണ്. ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും ഇന്നലെ റദ്ദാക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss