|    Jan 21 Sat, 2017 3:42 am
FLASH NEWS

കശ്മീരില്‍ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം;17 സൈനികര്‍ കൊല്ലപ്പെട്ടു

Published : 18th September 2016 | Posted By: mi.ptk

uri-attack-soliders
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. 8 സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയ നാല് പേരെ സൈന്യം വധിച്ചു.  ശ്രീനഗര്‍-മുസഫറാബാദ് ഹൈവേക്ക് സമീപമുള്ള സൈനിക കേന്ദ്രത്തില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സൈനികരെ ഹെലികോപ്റ്ററിലാണ് സൈനിക ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉറിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ശ്രീനഗര്‍-മുസഫറാബാദ് ഹൈവേയില്‍ ആക്രമണംമൂലം പുക ദൃശ്യമായിരുന്നു. സൈനിക ബാരക്കുകള്‍ക്ക് തീ പിടിക്കുകയും സ്‌ഫോടനങ്ങളുണ്ടാകുകയും ചെയ്തു. പ്രദേശത്ത് വലിയ ശബ്ദത്തോടെ സ്‌ഫോടനങ്ങള്‍ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉറിയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്‌നാഥ് സിങിന്റെ റഷ്യ,യുഎസ് സന്ദര്‍ശനം റദ്ദാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 316 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക