|    Mar 23 Thu, 2017 11:50 pm
FLASH NEWS

കശ്മീരില്‍ സേന അതിക്രമങ്ങള്‍ നിര്‍ത്തണം: പോപുലര്‍ ഫ്രണ്ട്

Published : 18th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീരിലെ നിരായുധരായ പ്രതിഷേധക്കാര്‍ക്കെതിരേ ഇന്ത്യന്‍ സൈന്യത്തിന്റെ അക്രമത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ (എന്‍ഇസി) യോഗം അപലപിച്ചു. മാരക ലോഹ ഉണ്ട വെടിവയ്പില്‍ മുപ്പതിലേറെ പേര്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് കാഴ്ചശക്തി നഷ്ടമാവുകയും പരിക്കേല്‍ക്കുകയും ചെയ്തതായാണ് വാര്‍ത്തകള്‍.
ഇരകളിലേറെയും സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കുട്ടികളാണ്. അഫ്‌സ്പ പോലുള്ള കരിനിയമങ്ങളുടെ സംരക്ഷണമാണ് അതിക്രമത്തിന് ധൈര്യം നല്‍കുന്നത്. സിവിലിയന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ലോഹ ഉണ്ടകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുകയും അഫ്‌സ്പ പിന്‍വലിക്കുകയും സംസ്ഥാനത്തെ കൂട്ടക്കൊലകള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഡോ. സാകിര്‍ നായിക് പോലുള്ള മുസ്‌ലിം പ്രസംഗകരെയും ഇസ്‌ലാമിക പണ്ഡിതരെയും വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങളില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഡോ. സാക്കിര്‍ നായിക്കിനെ സാത്താന്‍വല്‍ക്കരിക്കാനുള്ള മീഡിയാ നീക്കങ്ങളെ അപലപിച്ചു.
വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരായ ബിജെപിയുടെ നിലപാട് ആത്മാര്‍ഥമാണെങ്കില്‍, മാലിന്യം വമിക്കുന്ന തൊഗാഡിയയും സാധ്വി പ്രാചിയും പോലുള്ളവരുടെ വിദ്വേഷപ്രസംഗങ്ങളാണ് നിയന്ത്രിക്കപ്പെടേണ്ടതെന്ന് പ്രമേയം വ്യക്തമാക്കി. ഇല്ലെങ്കില്‍, ന്യൂനപക്ഷ വിരുദ്ധ അജണ്ടയും സംസാര സ്വാതന്ത്യത്തിനു നേരെയുള്ള കൈയേറ്റവുമായി മാത്രമേ ഈ നീക്കം കരുതാനാവൂ. അത്തരം ഇരട്ടത്താപ്പുകള്‍ക്കെതിരേ ചെറുത്തുനില്‍ക്കാന്‍ ഇന്ത്യന്‍ ജനതയോട് യോഗം അഭ്യര്‍ഥിച്ചു.
ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഭരണകൂടത്തെ മറിച്ചിടാനുള്ള സൈന്യത്തിന്റെ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയ തുര്‍ക്കി ജനതയെ എന്‍ഇസി അഭിനന്ദിച്ചു. ജനാധിപത്യം പ്രതിരോധിക്കാനായി സൈനിക ടാങ്കുകള്‍ക്ക് മുന്നില്‍ വിരിമാറ് കാട്ടിയ തുര്‍ക്കി ജനത സമൂഹത്തിന് മഹത്തായ പാഠമാണ് പഠിപ്പിച്ചിരിക്കുന്നത്.
നീസിലെ കൂട്ടക്കൊലയില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച എന്‍ഇസി യോഗം എന്തു കാരണത്തിന്റെ പേരിലായാലും സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നത് ന്യായീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. സ്വന്തം വിധി സ്വയം തീരുമാനിക്കുന്നതിന് മറ്റ് നാടുകളെയും ജനങ്ങളെയും അനുവദിക്കുകയും പാശ്ചാത്യന്‍ സേനകള്‍ അറബ് – മുസ്‌ലിം നാടുകളില്‍ നിന്ന് വിട്ടുപോവുകയും വേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും യോഗം അംഗീകരിച്ചു.
ചെയര്‍മാന്‍ കെ എം ശരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ജിന്ന, പി എന്‍ മുഹമ്മദ് റോഷന്‍, ഇ എം അബ്ദുറഹ്മാന്‍, അബ്ദുല്‍ വാഹിദ് സേട്ട്, എം അബ്ദുസ്സമദ്, ഹമീദ് മുഹമ്മദ്, ഖാലിദ് റഷാദി ഉള്‍പ്പെടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്തു.

(Visited 336 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക