|    May 25 Thu, 2017 6:02 pm
FLASH NEWS

കശ്മീരില്‍ സിആര്‍പിഎഫിന് നേരെ ആക്രമണം

Published : 30th September 2016 | Posted By: mi.ptk

indian-army

കശ്മീര്‍: ജമ്മുകശ്മീരിലെ ഷോപിയാനയില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണം. നിയന്ത്രണ രേഖക്ക് സമീപമുള്ള ഷോപിയാനിലെ ദേഹിബാഗില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.പെട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം അധിനിവേശ കശ്മീരില്‍ മിന്നലാക്രമണം നടത്തിയതിനെ തുടര്‍ന്ന് അതിര്‍ത്തി മേഖലയില്‍ കനത്ത ജാഗ്രത തുടരവെയാണ് ആക്രമണമുണ്ടായത്. സൈന്യം പെട്രോളിങ് നടത്തവെ വനത്തിനകത്ത് നിന്ന് അക്രമികള്‍ വെടിവെക്കുകയായിരുന്നു. ആക്രമണസാധ്യത മുന്നില്‍ കണ്ട് മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചതിനാല്‍ പ്രദേശത്ത് സൈന്യം മാത്രമേ ഉള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day