|    May 27 Sat, 2017 11:51 am
FLASH NEWS

ഈദിനോടനുബന്ധിച്ച് കശ്മീരില്‍ സംഘര്‍ഷാവസ്ഥ

Published : 7th July 2016 | Posted By: G.A.G

kashmir-eid-protest-759

ശ്രീനഗര്‍ : ഈദിനോടനുബന്ധിച്ച് കശ്മീരി നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും പ്രാര്‍ഥനകളില്‍ പങ്കെടുക്കാന്‍ അനുവാദം നിഷേധിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷം. സയ്യിദ് അലിഷാ ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറുഖ്, യാസിന്‍ മാലിക് എന്നീ നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയത്. ഇതേത്തുടര്‍ന്ന് ഈദ്ഗാഹിനു ശേഷം ശ്രീനഗര്‍, ബരാമുള്ളയിലെ സോപോര്‍, അനന്ത്‌നാഗ് എന്നിവടങ്ങളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. സുരക്ഷാസേന യാതൊരു പ്രകോപനവുമില്ലാതെ കണ്ണീര്‍ വാതകഷെല്ലുകള്‍ പ്രയോഗിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. സംഘര്‍ഷത്തില്‍ നിരവധി പ്രദേശവാസികള്‍ക്കും 21 സുരക്ഷാഭടന്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ആറു വര്‍ഷത്തോളമായി തനിക്ക് ഈദ് ഖുത്തുബ നയിക്കുന്നതില്‍ വിലക്കുണ്ടെന്ന് മിര്‍വായിസ് പറഞ്ഞു.സുരക്ഷാസേന വിശ്വാസികളുടെ നേരെ ബലപ്രയോഗം നടത്തുകയാണെന്നും പിഡിപി-ബിജെപി സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു. രക്ഷാസേനയുടെ നടപടികളില്‍ നിരവധി സ്ത്രീകള്‍ക്ക് പരിക്കു പറ്റിയെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day