|    Jul 25 Tue, 2017 2:27 pm
FLASH NEWS
Home   >  National   >  

കശ്മീരില്‍ സംഘര്‍ഷം തുടരുന്നു; വീണ്ടും പെല്ലറ്റ് ആക്രമണം, രണ്ട്‌പേര്‍ കൊല്ലപ്പെട്ടു

Published : 10th September 2016 | Posted By: mi.ptk

14330863_1782718008678643_1891703799_n

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ സുരക്ഷാ സേനയുടെ പെല്ലറ്റ് ആക്രമണത്തിലും രണ്ടാമത്തെയാള്‍ ടിയര്‍ ഗ്യാസ് ഷെല്‍ തലയില്‍ വീണുമാണ് മരിച്ചത്. പെല്ലറ്റ് തോക്കുകള്‍ക്ക്് പകരം സംവിധാനം ഉണ്ടാക്കും എന്ന്് കേന്ദ്ര ആഭ്യന്തര മന്ത്രി അറിച്ചിരുന്നുവെങ്കിലും സേമ പെല്ലറ്റ് ആക്രമണം ഇന്നും തുടരുകയായിരുന്നു
ഇതോടെ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 75 ആയി. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശത്ത് കൂട്ടം കൂടിനിന്നവരെ പിരിച്ചുവിടാനാണ ടിയര്‍ ഗ്യാസ് പ്രയോഗിച്ചത് എന്നാണ് സേനയുടെ വിശദീകരണം.  സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക