|    Jan 19 Thu, 2017 10:37 pm
FLASH NEWS

കശ്മീരില്‍ സംഘര്‍ഷം തുടരുന്നു, മരണം 17 ആയി, കര്‍ഫ്യൂ, കൂടുതല്‍ സേനയെ ആവശ്യപ്പെട്ടു

Published : 10th July 2016 | Posted By: G.A.G

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസഫര്‍ വാനി(22)യെ പോലിസ് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാരംഭിച്ച പ്രതിഷേധം കശ്മീര്‍ താഴ്‌വരയില്‍ ഇന്നും തുടര്‍ന്നു. സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താഴ് വരയുടെ പലഭാഗങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയോട് സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്തി. സ്ഥിതിഗതികള്‍ നേരിടുന്നതിന് സംസ്ഥാനസര്‍ക്കാര്‍ 30 കമ്പനി അര്‍ധസൈനികരെക്കൂടി ആവശ്യപ്പെട്ടു. താഴ് വരയില്‍ ഇന്റര്‍നെറ്റ് സര്‍വീസുകളെല്ലാം തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനിടെ സംഷര്‍ഷത്തെത്തുടര്‍ന്ന്് നിര്‍ത്തിവെച്ച അമര്‍നാഥ് യാത്ര പുനരാരംഭിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്തു.
പോലിസ് സ്‌റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള നിരവധികെട്ടിടങ്ങളും ഓഫിസുകളും അഗ്നിക്കിരയായി. താഴ്‌വരയിലെ അസംതൃപ്തരായ യുവാക്കള്‍ക്കു പുതിയ അവതാരത്തെ ലഭിച്ചിരിക്കുകയാണെന്നും വാനിയുടെ കൊലപാതകം കൂടുതല്‍ യുവാക്കള്‍ ആയുധമെടുക്കാന്‍ കാരണമാവുമെന്നും മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 197 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക