|    Oct 17 Wed, 2018 8:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരില്‍ സംഘട്ടനം : 6 പോലിസുകാര്‍ക്ക് പരിക്ക്

Published : 9th September 2017 | Posted By: fsq

 

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ മ്യാന്‍മറില്‍ റോഹിന്‍ഗ്യകളെ പീഡിപ്പിക്കുന്നതിനെതിരേ പ്രതിഷേധിച്ചവരുമായുണ്ടായ സംഘട്ടനത്തില്‍ ആറു പോലിസുകാര്‍ക്കു പരിക്കേറ്റു. അനന്ത്‌നാഗ് ജില്ലയിലാണ് സംഭവം. ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് മുഹമ്മദ് യൂസഫിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനം പ്രതി—ഷേ ധക്കാര്‍ കത്തിച്ചു. പിരിഞ്ഞ്‌പോവണമെന്ന് പോലിസ് ആവശ്യപ്പെട്ടപ്പോള്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരാവുകയായിരുന്നു. പോലിസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പോലിസ് കണ്ണീര്‍ വാതകവും ലാത്തിയും പ്രയോഗിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss