|    Nov 24 Fri, 2017 3:05 pm
Home   >  Todays Paper  >  page 9  >  

കശ്മീരില്‍ വൈദ്യസഹായം എത്തിക്കുമെന്ന് നവാസ് ശരീഫ്

Published : 7th August 2016 | Posted By: SMR

ഇസ്‌ലാമാബാദ്: കശ്മീരിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്കായി വൈദ്യസഹായമെത്തിക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. ഇരകള്‍ക്കു സഹായം നല്‍കാനും മേഖലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണാനും ഇന്ത്യയോട് ആവശ്യപ്പെടണമെന്ന് നവാസ് ശരീഫ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. പാകിസ്താനില്‍ നടന്ന സാര്‍ക് രാജ്യങ്ങളുടെ യോഗത്തില്‍ ഭീകരരെ രക്തസാക്ഷികളായി ചിത്രീകരിക്കരുതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവന നടത്തി ദിവസങ്ങള്‍ക്കു ശേഷമാണിത്. മാനുഷിക ദുരന്തമെന്നാണ് കശ്മീരിലെ സംഘര്‍ഷാവസ്ഥയെ നവാസ് ശരീഫ് വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യന്‍ പോലിസ് പെല്ലെറ്റ് തോക്കുകള്‍ കൊണ്ട് നടത്തിയ ആക്രമണത്തില്‍ കണ്ണുകള്‍ക്കു പരിക്കേറ്റവരെ ഉടനടി സഹായിക്കണമെന്നും നവാസ് ശരീഫിനെ ഉദ്ധരിച്ച് പാക് വിദേശകാര്യമന്ത്രാലയം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക