|    Nov 21 Wed, 2018 9:08 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീരില്‍ വെടിവയ്പ്; മേജര്‍ അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു

Published : 8th August 2018 | Posted By: kasim kzm

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ഗുരേസില്‍ സായുധരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മേജര്‍ അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാനുള്ള സായുധരുടെ ശ്രമം തടയാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
മേജറും മൂന്നു ജവാന്മാരും ഉള്‍പ്പെടെ നാലു സൈനികരാണ് കൊല്ലപ്പെട്ടത്. നുഴഞ്ഞുകയറ്റക്കാരായ രണ്ടുപേരെ വധിച്ചതായി സൈന്യം അറിയിച്ചു. എട്ടുപേരാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതെന്ന് റിപോര്‍ട്ടുകളില്‍ പറയുന്നു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. മേജര്‍ കെ പി റാണെ, ഹവില്‍ദാര്‍മാരായ ജാമി സിങ്, വിക്രം ജീത്, റൈഫിള്‍മാന്‍ മന്‍ദീപ് എന്നിവരാണ് കൊല്ലപ്പെട്ട സൈനികര്‍.
ബന്ദിപോര്‍ ജില്ലയിലെ ഗുരേസ് സെക്ടറിലുള്ള ഗോവിന്ദ് നല്ലയിലാണ് നുഴഞ്ഞുകയറ്റശ്രമം തടയുന്നതിനിടെ ഏറ്റുമുട്ടലുണ്ടായത്.
തിങ്കളാഴ്ച രാത്രി മുതല്‍ മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നതായി സൈന്യം പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണ് ഇതെന്ന് ആരോപണമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss