|    Jan 23 Mon, 2017 6:13 pm
FLASH NEWS

കശ്മീരില്‍ വീണ്ടും കര്‍ഫ്യൂ

Published : 28th July 2016 | Posted By: SMR

ശ്രീനഗര്‍: ശ്രീനഗറിലെ അഞ്ച് പോലിസ് സ്‌റ്റേഷന്‍ പരിധിയിലടക്കം കശ്മീര്‍ താഴ്‌വരയിലെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കുല്‍ഗം ജില്ലയില്‍ പ്രതിഷേധമാര്‍ച്ച് നടത്താനുള്ള വിവിധ സംഘടനകളുടെ ശ്രമം വിഫലമാക്കുന്നതിന്റെ ഭാഗമായാണു നടപടി. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. അനന്ത്‌നാഗ് നഗരത്തിലൊഴികെ എല്ലായിടത്തും കഴിഞ്ഞദിവസം കര്‍ഫ്യൂ പിന്‍വലിച്ചിരുന്നു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനാണു സംഘടനകള്‍ കുല്‍ഗം ജില്ലയില്‍ മാര്‍ച്ചിന് ആഹ്വാനംചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക