|    Mar 28 Tue, 2017 10:06 am
FLASH NEWS

കശ്മീരില്‍ റെയ്ഡ്; ചൈനീസ് പതാകകള്‍ പിടിച്ചെടുത്തതായി പോലിസ്

Published : 19th October 2016 | Posted By: G.A.G

kashmir

ശ്രീനഗര്‍: കശ്മീരിലെ ബരാമുള്ളയില്‍ കഴിഞ്ഞദിവസം നടത്തിയ വ്യാപകറെയ്ഡില്‍  ചൈനീസ് പതാകകള്‍ പിടിച്ചെടുത്തതായി പോലിസ്. ബുര്‍ഹാന്‍ വാനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ വീടുകളിലാണ് പോലിസ് റെയ്ഡ് നടത്തിയത്. റെയ്ഡിനെത്തുടര്‍ന്ന് 150 പേരെ അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു. അറസ്റ്റു ചെയ്യപ്പെട്ടവരില്‍ നിന്ന് ചൈനീസ് പതാകയും ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ സംഘടനകളുടെ ലഘുലേഖകളും കണ്ടെടുത്തതായും പോലിസ് അവകാശപ്പെട്ടു. പന്ത്രണ്ടു മണിക്കൂറിലേറെ നീണ്ട റെയ്ഡില്‍ നിരവധി മൊബൈല്‍ഫോണുകളും പെട്രോള്‍ ബോംബുകളും ഇന്ത്യാവിരുദ്ധ പ്രചാരണവസ്തുക്കളും പിടിച്ചെടുത്തതായും പോലിസ് പറഞ്ഞു. ബുര്‍ഹാന്‍ വാനിയുടെ മരണത്തെത്തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ബാരാമുള്ളയിലും സമീപപ്രദേശങ്ങളിലുമുള്ള 700ഓളം വീടുകളിലുമാണ് റെയ്ഡ് നടത്തിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day