|    Mar 24 Fri, 2017 7:42 am
FLASH NEWS

കശ്മീരില്‍ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു; കര്‍ഫ്യൂ തുടരുന്നു

Published : 13th September 2016 | Posted By: mi.ptk

kashmir-curfew

ശ്രീനഗര്‍:കര്‍ഫ്യൂ തുടരുന്ന കശ്മീരില്‍ ഇന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. ശ്രീനഗറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ബന്ദിപൂരില്‍ പ്രക്ഷോഭകര്‍ക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പിലാണ് ഒരാള്‍ മരിച്ചത്. ഷോപിയനിലുണ്ടായ വെടിവെപ്പിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്.
ശ്രീനഗറിലെ ഹസ്രത്ബാല്‍ മസ്ജിദില്‍ ഈദ് പ്രാര്‍ത്ഥന നടന്നില്ല. ഉള്‍പ്രദേശങ്ങളിലെ ചെറിയ പള്ളികളിലാണ് ഇത്തവണ പെരുന്നാള്‍ നമസ്‌കാരം സംഘടിപ്പിച്ചത്. സാധാരണ ഈദ് ദിനങ്ങളില്‍ തിരക്ക് അനുഭവപ്പെടാറുള്ള മാര്‍ക്കറ്റുകള്‍ ശൂന്യമായിരുന്നു. പെരുന്നാള്‍ കച്ചവടം നടക്കാത്തതില്‍ കച്ചവടക്കാരും നിരാശരാണ്. കശ്മീരില്‍ 10 ജില്ലകളില്‍കൂടി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

(Visited 133 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക