|    Jan 20 Fri, 2017 9:33 am
FLASH NEWS

കശ്മീരില്‍ മോഡിയുടെ റാലിയെ വെല്ലാന്‍ ഹുറിയത്തിന്റെ ‘മില്ല്യണ്‍ മാര്‍ച്ച്’

Published : 30th October 2015 | Posted By: swapna en

SAID-geelani_ശ്രീനഗര്‍: അടുത്തമാസം ഏഴിന് ശ്രീനഗറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റാലിയെ നേരിടാന്‍ ഹുറിയത്തിന്റെ മില്ല്യണ്‍ മാര്‍ച്ച്. മോഡിയുടെ റാലി നടക്കുമ്പോള്‍ തന്നെ ജില്ലയില്‍ മില്ല്യണ്‍ കണക്കിന് ആളുകളെ പങ്കെടുപ്പിക്കുന്ന മറ്റൊരു റാലിയും നടത്തുമെന്ന് ഓള്‍ പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലി ഗിലാനി പറഞ്ഞു. കശ്മീര്‍ ജനത കശ്മീരിന്റെ സ്വാതന്ത്ര്യം എത്രത്തോളം ആഗ്രഹിക്കുന്നുവെന്ന് അന്ന് മനസ്സിലാവും. ജമ്മു കശ്മീരിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ എല്ലാ സംഘടനകളുടെ നേതാക്കളും ജനങ്ങളെ അഭിസംബോധന ചെയ്യും. എത്ര പേര്‍ ഇന്ത്യക്കാരൊപ്പമുണ്ട്. എത്ര പേര്‍ കശ്മീരിന് മാത്രമുണ്ട് എന്ന് ഈ റാലിയോടെ മനസ്സിലാവുമെന്നും ഗിലാനി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക