|    Jan 25 Wed, 2017 12:57 am
FLASH NEWS

കശ്മീരില്‍ മൂന്നുദിവസത്തേക്ക് പത്രങ്ങള്‍ക്ക് നിരോധനം

Published : 17th July 2016 | Posted By: sdq

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്നു ദിവസത്തേക്ക് വര്‍ത്തമാന പത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പത്രസ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും പ്രസ്സുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി. അട്ടിമറിക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും സാമാധാന അന്തരീക്ഷം ഉറപ്പുവരുത്താനാണ് ഈ നടപടിയെന്നും സര്‍ക്കാര്‍ വക്താവ് നഈം അഖ്തര്‍ പറഞ്ഞു. Journalism is no crime

സര്‍ക്കാര്‍ നടപടിക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ ശ്രീനഗറില്‍ പ്രതിഷേധ ധര്‍ണകള്‍ നടത്തി.

അതിനിടെ, ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാണിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 41ആയി. നോര്‍ത്ത് കശ്മീരിലെ കുപ്‌വാര ജില്ലയിലെ ഹത്മുല്ല ഗ്രാമത്തില്‍ ഇന്നലെ 25കാരനായ ഷൗകത്ത് അഹമ്മദ് മാലിക്കിനെ സൈന്യം വെടിവെച്ച് കൊന്നു. ഇവിടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു.

പ്രമുഖ ഉര്‍ദു ദിനപത്രമായ ഉസ്മയിലെ മൂന്നു ജീവനക്കാരെ കാലത്ത് രണ്ടുമണിക്ക് ഓഫീസ് റെയ്ഡ് ചെയ്ത് പോലീസ് അറസ്റ്റുചെയ്യുകയും പത്രത്തിന്റെ പതിനായിരത്തില്‍ അധികം കോപ്പികളും ന്യൂസ് പ്രിന്റുകളും കൊണ്ടുപോകുകയും ചെയ്തതായി ഗ്രേറ്റര്‍ കശ്മീര്‍ പത്രത്തിന്റെ പ്രസാധകന്‍ റഷീദ് മഖ്ദൂമി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പത്ര ഓഫീസുകളിലും അച്ചടി നിര്‍ത്തിവെപ്പിച്ചുവെന്നും പ്രിന്റിങ് പ്ലേറ്റുകള്‍ പോലീസ് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.

നിരോധനാജ്ഞ ഒമ്പതാം ദിവസമായ ഇന്നും കര്‍ശനമായി തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. വാലിയിലെ എല്ലാ ജില്ലകളിലും കര്‍ഫ്യൂ തുടരുമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 199 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക