|    Nov 17 Sat, 2018 2:22 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീരില്‍ മഞ്ഞുവീഴ്ച: 120 പേരെ രക്ഷപ്പെടുത്തി

Published : 4th November 2018 | Posted By: kasim kzm

ജമ്മു: ജമ്മു-കശ്മീരില്‍ കഴിഞ്ഞ നാലു ദിവസമായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയില്‍ മുഗള്‍ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. പീര്‍ കി ഗലിയിലെ മഞ്ഞുവീഴ്ചയില്‍ അകപ്പെട്ട 120 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തിയതായി പോലിസ് പറഞ്ഞു. ജമ്മുവിലെ ഇരട്ട ജില്ലകളായ രജൗരിയെയും പൂഞ്ചിനെയും ദക്ഷിണ കശ്മീരിലെ ഷോപിയാനുമായി ബന്ധിപ്പിക്കുന്ന റോഡില്‍ മൂന്ന് അടിയിലേറെ മഞ്ഞ് കുമിഞ്ഞുകൂടിയിരിക്കുകയാണ്. 70ഓളം വാഹനങ്ങള്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വാഹനങ്ങളില്‍ ഉണ്ടായിരുന്ന 120 പേരെയാണ് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss