|    Oct 21 Sun, 2018 10:14 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരില്‍ ബന്ദ് : ജനജീവിതം സ്തംഭിച്ചു

Published : 1st May 2017 | Posted By: fsq

 

ശ്രീനഗര്‍: വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് കശ്മീര്‍ താഴ്‌വരയില്‍ സാധാരണ ജീവിതത്തെ ബാധിച്ചു. സുരക്ഷാസേനയുടെ വെടിയേറ്റു സാധാരണക്കാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ഹുര്‍രിയത്ത് കോണ്‍ഫറന്‍സ,് ജമ്മുകശ്മീര്‍ മോചന മുന്നണി തുടങ്ങിയ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്. വ്യാപാര സ്ഥാപനങ്ങള്‍, പെട്രോള്‍പമ്പുകള്‍ എന്നിവ അടച്ചിട്ടു. സ്വകാര്യ വാഹനങ്ങളും കാറുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങി. ആഴ്ചച്ചന്തയും സാധാരണപോലെ പ്രവര്‍ത്തിച്ചു. വ്യാഴാഴ്ചയാണ് മുഹമ്മദ് യൂസഫ് ഭട്ട് എന്ന സാധാരണക്കാരന്‍ സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചത്. സൈനികരുടെ വെടിയേറ്റു മരിച്ചവരുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനു നേരെ വെടിയുതിര്‍ത്തപ്പോഴാണ് ഭട്ട് കൊല്ലപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss