|    Jan 18 Wed, 2017 5:39 pm
FLASH NEWS

കശ്മീരില്‍ പ്രക്ഷോഭകര്‍ ചൈനീസ് പതാക ഉയര്‍ത്തി

Published : 15th October 2016 | Posted By: Navas Ali kn

കശ്മീരില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ പ്രകടനത്തിനിടെ ചൈനയുടെ പതാക ഉയര്‍ത്തി. പ്രക്ഷോഭകര്‍ പാകിസ്താന്‍ പതാക ഉയര്‍ത്താറുണ്ടെങ്കിലും ആദ്യമായാണ് ചൈനയുടെ പതാക ഉയര്‍ത്തിയത്. കശ്മീരിലെ ബരാമുല്ല ടൗണിലാണ് സംഭവം. ഇന്ത്യാ പാക് സൗഹൃദം ശക്തമാകട്ടെ, കശ്മീരികള്‍ ചൈനയുടെ സഹായം കാത്തിരിക്കുന്നു എന്നെഴുതിയ പാകിസ്താന്റെയും ചൈനയുടെയും പതാക ഏന്തിയാണ് പ്രക്ഷോഭകര്‍ പ്രകടനം നടത്തിയത്. ചൈന പിന്‍തുണക്കുകയാണെങ്കില്‍ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ലോക രാജ്യങ്ങളുടെ ശ്രദ്ധയില്‍ വരുമെന്ന് പ്രകടനത്തിനു ശേഷം സംസാരിച്ചവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 337 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക