|    Jan 22 Sun, 2017 1:07 am
FLASH NEWS

കശ്മീരില്‍ പെല്ലറ്റ് തോക്കുകളുടെ ഉപയോഗം തുടരാന്‍ സാധ്യത

Published : 29th August 2016 | Posted By: G.A.G

victim-of-pellet-gun-in-kashmirശ്രീനഗര്‍ : കശ്മീരില്‍ പെല്ലറ്റ് തോക്കുകളുടെ ഉപയോഗം തുടരാന്‍ സാധ്യത. താഴ്‌വരയില്‍ പെല്ലറ്റ് തോക്കുകളുടെ ഉപയോഗം തീര്‍ത്തും അവസാനിപ്പിക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് റിപോര്‍ട്ടുകള്‍.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ അവസരങ്ങളിലെ ഉപയോഗത്തിന് പെല്ലറ്റ് തോക്കുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ് എന്ന് ഉന്നത തലത്തില്‍ ധാരണയായി എന്നാണ് സൂചന. തികച്ചും മനുഷ്യത്വരഹിതമായ പെല്ലറ്റ് പ്രയോഗത്തിനെതിരെ ഉയര്‍ന്ന വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് പെല്ലറ്റ് തോക്കുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു.
രണ്ടു ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും പെല്ലറ്റ് തോക്കുകള്‍ക്ക് പകരം സംവിധാനമുണ്ടാക്കും എന്നാണ് പറഞ്ഞത്. പെല്ലറ്റിന് പകരം വീര്യം കൂടിയ മുളക് ഉപയോഗിച്ചുള്ള ‘പാവാ’ ഷെല്ലുകള്‍ ഉപയോഗപ്പെടുത്താമെന്നായിരുന്നു ഇതു സംബന്ധിച്ച് വിദഗ്ദാഭിപ്രായം നല്‍കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതിയുടെ നിര്‍ദേശം. ഇത് അവഗണിച്ച് അത്യാവശ്യമെന്ന് തോന്നുന്ന ഘട്ടത്തില്‍ പെല്ലറ്റ് തോക്കുകള്‍ തന്നെ ഉപയോഗിക്കണമെന്ന നിലപാടിലേക്കാണ് സര്‍്ക്കാര്‍ നീങ്ങുന്നത്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 122 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക