|    Jan 19 Thu, 2017 10:51 pm
FLASH NEWS

കശ്മീരില്‍ കര്‍ഫ്യൂ പൂര്‍ണമായി പിന്‍വലിച്ചു

Published : 26th September 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ നിന്നു കര്‍ഫ്യൂ പൂര്‍ണമായി പിന്‍വലിച്ചു. എന്നാല്‍, മുന്‍കരുതലെന്ന നിലയില്‍ നിയന്ത്രണങ്ങള്‍ തുടരും. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ പിന്‍വലിച്ചതെന്ന് പോലിസ് പറഞ്ഞു.
ഞായറാഴ്ച എവിടെയും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. അതേസമയം, സൈനിക നടപടിയില്‍ പ്രതിഷേധിച്ച് കശ്മീര്‍ സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദു മൂലം ഇന്നലെ 80ാം ദിവസവും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കഴിഞ്ഞ ജൂലൈ എട്ടിന് സുരക്ഷാസേനയുടെ വെടിയേറ്റു കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീര്‍ സംഘര്‍ഷഭരിതമായത്. ഇതേത്തുടര്‍ന്ന് ഇതുവരെ രണ്ടു പോലിസുകാരടക്കം 86 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ കശ്മീര്‍ നേതാക്കള്‍ തള്ളുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക