|    Jan 23 Mon, 2017 8:03 am
FLASH NEWS

കശ്മീരില്‍ ഒളിയാക്രമണം: മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു

Published : 18th August 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ ബാരാമുല്ല ജില്ലയില്‍ സൈനികവ്യൂഹത്തിനു നേരെയുണ്ടായ ഒളിയാക്രമണത്തില്‍ രണ്ടു സൈനികരും പോലിസുകാരനും കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ക്കും ഒരു പോലിസുകാരനും പരിക്കേറ്റിട്ടുമുണ്ട്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമികളെ പിടികൂടാന്‍ തിരച്ചില്‍ വ്യാപകമാണ്.
അതേസമയം, ഇന്നലെ തുടര്‍ച്ചയായ 40ാം ദിവസവും താഴ്‌വരയില്‍ ജനജീവിതം തടസ്സപ്പെട്ടു. ശ്രീനഗര്‍ ജില്ലയിലും അനന്ത്‌നാഗ് പട്ടണത്തിലും കര്‍ഫ്യൂ തുടരുകയാണ്.
അതിനിടെ, ഐക്യരാഷ്ട്രസഭാ നിരീക്ഷണസംഘത്തിന്റെ ഓഫിസിലേക്ക് ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് മീര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ നടത്താന്‍ ശ്രമിച്ച മാര്‍ച്ച് പോലിസ് തടഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക