|    Jan 21 Sat, 2017 4:28 pm
FLASH NEWS

കശ്മീരില്‍ ഏറ്റുമുട്ടല്‍; നാലു മരണം

Published : 31st July 2016 | Posted By: SMR

ശ്രീനഗര്‍: കുപ്‌വാര ജില്ലയിലെ നൗഗം മേഖലയില്‍ നുഴഞ്ഞുകയറാനുള്ള സായുധസംഘത്തിന്റെ ശ്രമം സൈന്യം വിഫലമാക്കി. ഏറ്റുമുട്ടലില്‍ രണ്ടു സൈനികരും രണ്ട് അക്രമികളും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണു സംഭവം. നുഴഞ്ഞുകയറ്റക്കാര്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഒരു സൈനികന് പരിക്കേറ്റു. സ്ഥലത്തുനിന്ന് രണ്ട് എകെ-47 റൈഫിളുകള്‍ അടക്കം ആയുധങ്ങള്‍ കണ്ടെത്തി. അതേസമയം, ശ്രീനഗര്‍ നഗരത്തിലും അനന്ത്‌നാഗ്, പാമ്പൂര്‍ പട്ടണങ്ങളിലുമൊഴിച്ച് മറ്റിടങ്ങളില്‍ കര്‍ഫ്യൂ പിന്‍വലിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക