|    Apr 25 Wed, 2018 2:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരില്‍ ഏറ്റുമുട്ടല്‍: ജവാനടക്കം ആറു പേര്‍ മരിച്ചു

Published : 28th May 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ആറ് അക്രമികളും ഒരു ജവാനും കൊല്ലപ്പെട്ടു. വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയില്‍ രണ്ടു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിലാണ് നാല് നുഴഞ്ഞു കയറ്റക്കാര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ ഹവില്‍ദാര്‍ ഹാങ്പന്ത് ദാദ അക്രമികളുടെ വെടിയേറ്റ് മരിച്ചു. കൊല്ലപ്പെട്ട അക്രമികളുടെ പക്കല്‍ നിന്ന് 4 എകെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. ബാരാമുള്ള ജില്ലയില്‍ തങ്മാര്‍ഗ് പ്രദേശത്ത് സായുധ സേനയും അക്രമിസംഘവുമായി നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. പത്താന്‍ സ്വദേശി മിഹ്‌റാജ് അഹ്മദ് ഭട്ട്, സോപോര്‍ സ്വദേശി ആദില്‍ അഹ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss