|    Oct 22 Sun, 2017 5:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരില്‍ ഏറ്റുമുട്ടല്‍: ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Published : 25th May 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഹാരാജാ ബസാര്‍ പ്രദേശത്ത് മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സുരക്ഷാസേന അറിയിച്ചു.
മേഖലയില്‍ സായുധസംഘത്തിന്റെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാസൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ ഇരുവരും വെടിയുതിര്‍ക്കുകയായിരുന്നുവെന്നു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൈന്യത്തിന്റെ പ്രത്യാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി വൈകിയാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക് പൗരനും ജമാഅത്തുല്‍ മുജാഹിദീന്‍ കമാന്‍ഡറുമായ സൈഫുല്ലയാണെന്നു തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു.
തിങ്കളാഴ്ച ശ്രീനഗറിലെ സാദിബാലിലും പരിംപുരഹൈദര്‍പുര ബൈപാസിലുമുണ്ടായ ആക്രമണത്തില്‍ മൂന്നു പോലിസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരുവര്‍ക്കും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക