|    Dec 14 Fri, 2018 8:37 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈനികനടക്കം 5 പേര്‍ മരിച്ചു

Published : 21st November 2018 | Posted By: kasim kzm

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരും സൈനികനും മരിച്ചു. രണ്ടു സൈനികര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. ഷോപിയാനിലെ നദിഗമില്‍ സായുധരുണ്ടെന്നു വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കെയാണ് ഏറ്റുമുട്ടലുണ്ടായത്. സായുധര്‍ വെടിവച്ചപ്പോള്‍ സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ജവാന്‍ എച്ച് ഡി വിജയ് ആശുപത്രിയില്‍ വച്ചാണു മരിച്ചതെന്ന് പോലിസ് വക്താവ് പറഞ്ഞു. കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അഹിദ് നസിര്‍ ചോപ്പന്‍, ബഷറ നെന്‍ഗ്രോ, മെഹരാജുദ്ദീന്‍ നജര്‍, മാലിക് സാദ ഇനാമുല്‍ ഹഖ് എന്നിവരാണ് കൊല്ലപ്പെട്ട സായുധരെന്ന് തിരിച്ചറിഞ്ഞു. മേഖലയില്‍ സുരക്ഷാസേനയ്ക്കും സാധാരണക്കാര്‍ക്കും നേരെ നടന്ന ആക്രമണങ്ങളില്‍ ഇവര്‍ക്കു പങ്കുണ്ടെന്ന് വക്താവ് പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss