|    Sep 25 Tue, 2018 6:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു

Published : 14th September 2018 | Posted By: kasim kzm

ശ്രീനഗര്‍: ജമ്മുശ്രീനഗര്‍ ഹൈവേ—ക്ക് സമീപം കാക്രിയാലില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്നു സായുധരെ വധിച്ചു. ഇവര്‍ ലശ്കറെ തൊയ്യിബ പ്രവര്‍ത്തകരാണെന്നാണു റിപോര്‍ട്ടുകള്‍. സംഭവത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം 12 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. പാകിസ്താന്‍ സ്വദേശികളായ ഇവര്‍ ടര്‍ണാ നല്ലായിലെ നിയന്ത്രണരേഖ മറികടന്നു കശ്മീരിലെ കഠ്‌വ ജില്ലയിലേക്കു ട്രക്കില്‍ എത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ചെക്‌പോസ്റ്റില്‍ വച്ച് ട്രക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ട പോലിസുകാര്‍ക്കു നേരെ ഇവര്‍ വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ദിര്‍തി ഗ്രാമത്തിലുണ്ടെന്ന വിവരം പോലിസിന് ലഭിച്ചിരുന്നു. സംഘം വീട്ടില്‍ നിന്നിറങ്ങിയ ശേഷം വീട്ടുകാര്‍ തന്നെയാണു സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. പോലിസും സുരക്ഷാസേനയും സംയുക്തമായി മേഖലയില്‍ നടത്തിയ തിരച്ചിലിനിടെ നടന്ന ഏറ്റുമുട്ടലിലാണു മൂവരും കൊല്ലപ്പെട്ടതെന്നും പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss