|    Sep 26 Wed, 2018 12:50 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് പോലിസുകാര്‍ കൊല്ലപ്പെട്ടു

Published : 30th August 2018 | Posted By: kasim kzm

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാനില്‍ സായുധരുമായുള്ള ഏറ്റുമുട്ടലില്‍ നാലു പോലിസുകാര്‍ കൊല്ലപ്പെട്ടു. അര്‍ഹാമ ഗ്രാമത്തിലാണ് വെടിവയ്പുണ്ടായത്. വാഹനം അറ്റകുറ്റപ്പണിക്ക് കൊണ്ടുപോവുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്കു നേരെ സായുധര്‍ വെടിവയ്ക്കുകയായിരുന്നു. കോണ്‍സ്റ്റബിള്‍മാരായ ഇഷ്ഫാഖ് അഹമ്മദ് മിര്‍, ജാവേദ് അഹമ്മദ് ഭട്ട്, മുഹമ്മദ് ഇഖ്ബാല്‍ മിര്‍, സ്‌പെഷ്യല്‍ പോലിസ് ഓഫിസറായ ആദില്‍ മന്‍സൂര്‍ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. പോലിസ് പ്രത്യാക്രമണം നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല. പോലിസുകാരുടെ പക്കലുണ്ടായിരുന്ന എകെ 47 തോക്കുകള്‍ സായുധര്‍ തട്ടിയെടുത്തിട്ടുണ്ട്. രണ്ടുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. രാവിലെ അനന്ത്‌നാഗില്‍ മൂന്ന് ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. കൊല്ലപ്പെട്ടവരിലൊരാള്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായ അല്‍ത്താഫ് അഹമ്മദ് ദര്‍ ആണെന്ന് പോലിസ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ഷോപിയാനില്‍ പോലിസുകാര്‍ക്കെതിരേ ആക്രമണമുണ്ടായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss