|    Dec 10 Mon, 2018 11:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരില്‍ ഏറ്റുമുട്ടല്‍: സൈനികന്‍ മരിച്ചു

Published : 18th August 2018 | Posted By: kasim kzm

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടു. സായുധരുടെ സാന്നിധ്യമുണ്ടെന്ന വിവരമറിഞ്ഞ് തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്കു നേരെ വെടിവയ്പുണ്ടായി.
തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ ജവാനെ സൈന്യത്തിന്റെ ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാംബാബു സഹായ് എന്ന ജവാനാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ആരെയും കണ്ടെത്താത്തതിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ അവസാനിപ്പിച്ചു. അതിനിടെ പുല്‍വാമ ജില്ലയില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരുടെ വെടിയേറ്റ് സ്ത്രീ മരിച്ചു.
ഷമീമ ബാനുവാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പുല്‍വാമയിലെ അവന്തിപുരയില്‍ സായുധരുടെ ഗ്രനേഡാക്രമണത്തില്‍ നാല് നാട്ടുകാര്‍ക്ക് പരിക്കേറ്റു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss