|    Nov 21 Wed, 2018 4:07 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരില്‍ ഏറ്റുമുട്ടല്‍: പോലിസുകാരന്‍ മരിച്ചു

Published : 13th August 2018 | Posted By: kasim kzm

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ പോലിസുകാരന്‍ കൊല്ലപ്പെട്ടു. അഞ്ച് സുരക്ഷാ ഭടന്‍മാര്‍ക്കു പരിക്കേറ്റു. രണ്ടു സായുധരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പര്‍വേസ് അഹ്മദ് എന്ന പോലിസുകാരനാണ് മരിച്ചത്. ശ്രീനഗറിലെ ബടമലു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു വീട്ടില്‍ സായുധര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ സുരക്ഷാ സേനയ്ക്കു നേരെ വെടിവയ്പുണ്ടായി. തുടര്‍ന്ന് സേന തിരിച്ചടിച്ചു. അഞ്ചുപേരായിരുന്നു സായുധസംഘത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss