|    Aug 22 Wed, 2018 7:27 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈനികനടക്കം മൂന്നുപേര്‍ മരിച്ചു

Published : 4th August 2018 | Posted By: kasim kzm

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനും രണ്ടു സായുധരും അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. റഫീദബാദ് മേഖലയിലെ ദുര്‍സു ഗ്രാമത്തില്‍ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ സായുധര്‍ വെടിവച്ചതോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. പ്രദേശത്ത് സായുധരുണ്ടെന്ന് വിവരം കിട്ടിയതനുസരിച്ചാണ് സൈന്യം തിരച്ചില്‍ തുടങ്ങിയത്. സായുധരുടെ ജഡങ്ങള്‍ കണ്ടെടുത്തതായി ഡിജിപി എസ് പി വൈദ് അറിയിച്ചു. ഏറ്റുമുട്ടലില്‍ സൈനികനും മരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss