|    Oct 17 Wed, 2018 7:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരില്‍ ഏറ്റുമുട്ടല്‍ : മൂന്നു സായുധര്‍ മരിച്ചു

Published : 25th September 2017 | Posted By: fsq

 

ശ്രീനഗര്‍: കശ്മീരിലെ ഉറിയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സായുധര്‍ കൊല്ലപ്പെട്ടു. ഉറിയിലെ സൈനികത്താവളം ആക്രമിക്കാനുള്ള സായുധരുടെ പദ്ധതി തകര്‍ത്തതായി സുരക്ഷാസേന അറിയിച്ചു. കല്‍ഗായ് മേഖലയില്‍ സൈന്യവും പോലിസും സായുധരെ തിരയുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പില്‍ ഒരു സൈനികനും മൂന്നു ഗ്രാമീണര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആക്രമണം നടന്ന അതേ സൈനികത്താവളം ആക്രമിക്കാന്‍ സായുധര്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് ഡിജിപി എസ് പി വെയ്ദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഉറിയിലുണ്ടായ ആക്രമണത്തില്‍ 19 സൈനികര്‍ മരിച്ചിരുന്നു. ആക്രമണം നടത്തിയ നാല് സായുധരും കൊല്ലപ്പെട്ടിരുന്നു.അതേസമയം, ഉത്തര കശ്മീരിലെ ബാരാമുല്ല ജില്ലയില്‍ സായുധര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ മൂന്നു സുരക്ഷാ ഭടന്‍മാര്‍ക്ക് പരിക്കേറ്റു. സോപുര്‍ പട്ടണത്തില്‍ സുരക്ഷാ സേനയുടെ വാഹനത്തിനു നേരെയാണ് ആക്രമണം നടന്നത്. സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍ ഗ്രനേഡ് ദൂരേക്ക് വലിച്ചെറിഞ്ഞതിനാല്‍ സൈനികരുടെ ജീവന്‍ രക്ഷിക്കാനായി. സായുധര്‍ക്കു പുതിയതായി ഗ്രനേഡുകള്‍ ലഭിക്കുന്നതിനാലാണ് ഗ്രനേഡാക്രമണം വര്‍ധിച്ചുവരുന്നതെന്നും ഡിജിപി എസ് പി വെയ്ദ് പറഞ്ഞു. സൈനിക വാഹനത്തില്‍ വീണ ഗ്രനേഡ് സുരക്ഷിത സ്ഥലത്തേക്കു വലിച്ചെറിയാന്‍ ധീരത കാണിച്ച സ്‌പെഷ്യല്‍ പോലിസ് ഓഫിസറുടെ ജോലി സ്ഥിരപ്പെടുത്തണമെന്നും പാരിതോഷികം നല്‍കണമെന്നും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss