|    Aug 19 Sat, 2017 12:55 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് ആയുധധാരികള്‍ കൊല്ലപ്പെട്ടു

Published : 10th August 2017 | Posted By: fsq

 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഇന്നലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ആയുധധാരികള്‍ കൊല്ലപ്പെട്ടു. പല്‍വാമയ്ക്കു സമീപത്തുള്ള ഗുലാബ് ഭാഗ് പ്രദേശത്തായിരുന്നു സംഭവമുണ്ടായതെന്ന് കശ്മീര്‍ പോലിസ് വ്യക്തമാക്കി. ആയുധ ധാരികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് സൈന്യം നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായതെന്നും അധികൃതര്‍ പ്രതികരിച്ചു. മരിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം മേഖലയില്‍ സൈന്യം നടത്തിയ തിരച്ചിലില്‍ യന്ത്രത്തോക്കുകളും സ്‌ഫോടനവസ്തുക്കളുമടക്കം നിരവധി ആയുധങ്ങളും കണ്ടെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക