|    Mar 28 Tue, 2017 12:03 am
FLASH NEWS

കശ്മീരില്‍ ആക്രമണം; രണ്ട് ജവാന്മാര്‍ മരിച്ചു

Published : 21st February 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ പാമ്പൂരില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു ജവാന്മാര്‍ മരിച്ചു. 10 പേര്‍ക്കു പരിക്കേറ്റു. ശ്രീനഗര്‍-ജമ്മു ദേശീയപാതയിലാണ് സംഭവം. സായുധരായ അക്രമികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ മന്ദിരത്തില്‍ കടന്നിട്ടുണ്ട്. ഇവിടെ കുടുങ്ങിയ സാധാരണക്കാരെ സിആര്‍പിഎഫും പോലിസും രക്ഷപ്പെടുത്തി. കെട്ടിടത്തില്‍നിന്ന് ഒഴിഞ്ഞുപോവാന്‍ അക്രമികള്‍ തങ്ങളോട് നിര്‍ദേശിച്ചിരുന്നതായി പുറത്തുവന്നവര്‍ പറഞ്ഞു. അതേസമയം, പോലിസിനെയും സിആര്‍പിഎഫിനെയും സഹായിക്കാന്‍ സൈന്യമെത്തി. അക്രമിസംഘത്തില്‍ അഞ്ചോളം പേരുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day