|    Jan 20 Fri, 2017 11:49 pm
FLASH NEWS

കശ്മീരില്‍ ആക്രമണം; ജവാന്‍ കൊല്ലപ്പെട്ടു

Published : 15th October 2016 | Posted By: SMR

ശ്രീനഗര്‍: സശസ്ത്ര സീമാബല്‍ (എസ്എസ്ബി) ഭടന്‍മാരുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്ക്. ശ്രീനഗറിലെ സകൂറ മേഖലയിലാണ് സംഭവം. നഗരത്തിലെ ജോലി കഴിഞ്ഞ് ക്യാംപിലേക്ക് മടങ്ങുകയായിരുന്നു ജവാന്‍മാര്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ പിടികൂടാന്‍ സേന തിരച്ചില്‍ തുടങ്ങി. ആഗസ്ത് 15ന് നൗഹാട്ടയില്‍ നടന്ന ഏറ്റുമുട്ടലിനു ശേഷം ഇതാദ്യമായാണ് ശ്രീനഗറില്‍ ആക്രമണം നടക്കുന്നത്. അന്നത്തെ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് കമാന്‍ഡന്റ് മരിക്കുകയും ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക