|    Mar 29 Wed, 2017 8:37 pm
FLASH NEWS

കശ്മീരില്‍ അഞ്ചു പേര്‍ കൂടി കൊല്ലപ്പെട്ടു

Published : 17th August 2016 | Posted By: SMR

ശ്രീനഗര്‍: സംഘര്‍ഷം തുടരുന്ന കശ്മീര്‍ താഴ്‌വരയില്‍ ഇന്നലെ സുരക്ഷാസേനയുടെ വെടിയേറ്റ് അഞ്ചുപേര്‍ കൂടി കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബദ്ഗാം ജില്ലയിലെ അറിപത്താന്‍ മേഖലയില്‍ നാലു പേരും അനന്ത്‌നാഗ് ജില്ലയിലെ ജംഗലട്ട്മന്തിയില്‍ ഒരാളുമാണ് സിആര്‍പിഎഫിന്റെ വെടിയേറ്റു മരിച്ചത്. കല്ലെറിഞ്ഞ പ്രക്ഷോഭകരെ പിരിച്ചുവിടാനാണ് വെടിയുതിര്‍ത്തതെന്ന് അധികൃതര്‍ അറിയിച്ചു.
ജവാദ് അഹ്മദ്, മന്‍സൂര്‍ അഹ്മദ്, മുഹമ്മദ് അഷ്‌റഫ്, കൗസര്‍ ശെയ്ഖ്, ആമിര്‍ യൂസുഫ് എന്നിവരാണ് മരിച്ചത്. ഇതോടെ  39 ദിവസമായി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി.
മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഇന്നു പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. രാഷ്ട്രപതിയെ കാണാനും തീരുമാനിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കശ്മീരിലെയും അസമിലെയും ക്രമസമാധാനപ്രശ്‌നം സുരക്ഷാ ഉദ്യോഗസ്ഥരുമായി വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് മഹര്‍ഷി, ഐബിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day