|    Sep 25 Mon, 2017 8:36 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കശ്മീരിലേക്ക് 2,000 സൈനികര്‍ കൂടി

Published : 18th July 2016 | Posted By: SMR

ന്യൂഡല്‍ഹി/ശ്രീനഗര്‍: കലാപ ബാധിതമായ കശ്മീര്‍ താഴ്‌വരയിലേക്ക് സര്‍ക്കാര്‍ 2,000 അര്‍ധസൈനികരെക്കൂടി അയച്ചു. സംസ്ഥാന പോലിസിനെ സഹായിക്കാന്‍ 2,800 കേന്ദ്ര റിസര്‍വ് പോലിസിനെ കഴിഞ്ഞാഴ്ച അയച്ചതിന് പുറമെയാണിത്. സുരക്ഷാസംവിധാനം വര്‍ധിപ്പിക്കുന്നതിന് ഇവരെ വിന്യസിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീര്‍ താഴ്‌വരയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. പോലിസ് നടപടിയില്‍ 39 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. 3,100 പേര്‍ക്ക് പരിക്കേറ്റു. പുതിയതായി കശ്മീരിലേക്കയച്ച സൈനികരില്‍ ചിലര്‍ സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനു വഴിയൊരുക്കാന്‍ റോഡ് തുറക്കുന്നതില്‍ വ്യാപ്തരാവുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, കശ്മീരില്‍ കര്‍ഫ്യു തുടരുകയാണ്. ഇന്നലെ ഒമ്പതാംദിവസവും ജന—ജീവിതം തടസ്സപ്പെട്ടു. പത്രങ്ങള്‍ ഇന്നലെയും ഇറങ്ങിയില്ല. പത്രസ്ഥാപനങ്ങ ള്‍ റെയ്ഡ് ചെയ്ത് പോലിസ് പ്രിന്റിങ് പ്ലേറ്റുകള്‍ പിടിച്ചെടുത്തിരുന്നു. പോലിസ് നടപടിയെ തുടര്‍ന്ന് പത്രങ്ങളും പത്രാധിപരും പ്രസാധകരും യോഗംചേര്‍ന്ന് വിഷയം ചര്‍ച്ചചെയ്തു. ചില മാധ്യമസ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്തതിനെ തുടര്‍ന്ന് പത്രങ്ങള്‍ അച്ചടിക്കേണ്ടതില്ലെന്നാണ് ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്. പത്രപ്രവര്‍ത്തകരും പ്രതിഷേധിച്ചു. സര്‍ക്കാര്‍ നടപടി പത്രസ്വാതന്ത്യത്തിന്‍മേലുള്ള കൈയേറ്റമാണെന്ന് അവര്‍ പറഞ്ഞു.
കേബിള്‍ ടിവി പുനസ്ഥാപിച്ചിട്ടുണ്ട്. സ്‌കൂളുകളും കോളജുകളും ഈമാസം 25 വരെ അടഞ്ഞുകിടക്കും. വിദ്യാലയങ്ങള്‍ ഇന്നു തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. വേനലവധി ഒരാഴ്ചത്തേക്ക്കൂടി നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി നഈം അക്തര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക