|    Dec 12 Tue, 2017 6:24 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീരിലേക്ക് സര്‍വകക്ഷിസംഘത്തെ അയക്കില്ല

Published : 13th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സംഘര്‍ഷം നിലനില്‍ക്കുന്ന കശ്മീരിലേക്കു സര്‍വകക്ഷിസംഘത്തെ അയക്കേണ്ടതില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. എന്നാല്‍, കശ്മീരിലെ മുഴുവന്‍ പാര്‍ട്ടികളുമായും ചര്‍ച്ചനടത്തും.
വിഘടനവാദ സംഘടനകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച വേണമെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാകിസ്താന്റെ പിന്തുണയോടെ അതിര്‍ത്തികടന്നുള്ള ഭീകരവാദമാണ് കശ്മീരില്‍ നടക്കുന്നത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു കാര്യങ്ങളിലും വിട്ടുവീഴ്ചയില്ല. അതോടൊപ്പം കശ്മീരികളുടെ വിശ്വാസം നേടിയെടുക്കണം. താഴ്‌വരയിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ എല്ലാ ഇന്ത്യക്കാരെയുംപോലെ തനിക്കും വേദനയുണ്ട്. ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും ഒരേ സ്വരത്തില്‍ സംസാരിച്ചത് സന്തോഷമുണ്ടാക്കുന്നു. പാര്‍ട്ടികളെല്ലാം തങ്ങളുടെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ സമാധാനം തിരികെക്കൊണ്ടുവരാനുള്ള  നടപടികള്‍ക്ക്  പിന്തുണ നല്‍കുമെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. തങ്ങള്‍ നിര്‍ദേശങ്ങള്‍ നല്‍കിയതായും പരിഗണിക്കാമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചതായും സിപിഎം നേതാവ് സീതാറാം യെച്ചൂരി പ്രതികരിച്ചു.
അതിനിടെ, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ ചര്‍ച്ചയ്ക്കു ക്ഷണിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചതായാണു വിവരം. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക