|    Mar 26 Sun, 2017 1:23 am
FLASH NEWS

കശ്മീരിലെ ഹുറിയത്ത് നേതാക്കളുടെ അറസ്റ്റ്; മനുഷ്യാവകാശ ലംഘനം: പാകിസ്താന്‍

Published : 6th November 2015 | Posted By: swapna en

കറാച്ചി: ജമ്മു-കശ്മീരിലെ ഹുറിയത്ത് നേതാക്കളുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്ന് പാകിസ്താന്‍. സ്വാതന്ത്ര്യത്തിനുള്ള കശ്മീരികളുടെ പോരാട്ടത്തിന് സര്‍ക്കാര്‍ വിലങ്ങുടകായാണെന്നും ഖ്വാസി ഖാലില്‍ഉള്ളാ പറഞ്ഞു.

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രീനഗറില്‍ രണ്ടു റാലികളില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന് ബദലെന്നോണം ഹുറിയത്ത് നേതാക്കള്‍ മില്ല്യണ്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജെ.കെ.എല്‍.എഫ് നേതാവ് യാസീന്‍ മാലിക്, ഹുറിയത്ത് നേതാവ് ഷബീര്‍ അഹമദ് ഷാ, ചെയര്‍മാന്‍ സെയ്ദ് അലി ഗിലാനി, മിര്‍വായിസ് ഉമര്‍ എന്നിവരെ പോലിസ് വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണ്.

(Visited 75 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക