|    Jul 21 Sat, 2018 9:41 am
FLASH NEWS
Home   >  National   >  

കശ്മീരിലെ സുജ്‌വാനില്‍ ഏറ്റുമുട്ടല്‍ തുടരുന്നു: നാല് സായുധരെ സൈന്യം വധിച്ചു

Published : 11th February 2018 | Posted By: sruthi srt

ശ്രീനഗര്‍: കശ്മീരിലെ സുജ്‌വാനില്‍ കരസേനാക്യാമ്പ് ആക്രമിച്ച നാല് സായുധരെ സൈന്യം വധിച്ചു
കരസേനാമേധാവി ബിപിന്‍ റാവത്ത് ജമ്മുവിലെത്തി സൈനിക കമാന്‍ഡറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2 പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് ശേഷം സൈനിക ക്വാര്‍ട്ടേഴ്‌സിനുള്ളില് ഒളിച്ചിരുന്ന ഭീകരരെ ഏറെ നേരത്തെ ഏറ്റുമുട്ടലിന് ശേഷമാണ് സൈന്യം വധിച്ചത്. നിരവധി ആയുധങ്ങളും അക്രമികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

അതിനിടെ നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ നാട്ടുകാരിയായ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രജൗരി ജില്ലയിലെ പുഖെര്‍ണിയിലാണ് ശനിയായഴ്ച രാത്രി പാക് വെടിവെപ്പുണ്ടായത്. പര്‍വീന്‍ അക്തര്‍ എന്ന സത്രീയാണ് മരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss