|    Oct 24 Wed, 2018 8:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു : രാജ്‌നാഥ് സിങ്

Published : 12th September 2017 | Posted By: fsq

 

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ സാഹചര്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. സമാധാനത്തിന്റെതായ സൂചനകള്‍ കശ്മീരില്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. നാലു ദിവസം നീളുന്ന കശ്മീര്‍ സന്ദര്‍ശനത്തിനായെത്തിയ കേന്ദ്രമന്ത്രി കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്ന ആരുമായും ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. അനുകമ്പ, ആശയവിനിമയം, സഹവര്‍ത്തിത്വം, യോജിപ്പ്, ആത്മവിശ്വാസം എന്നിവയിലൂടെ മാത്രമേ കശ്മീര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പ്രതികരിച്ചു. കശ്മീരിലെ പൗര പ്രതിനിധികളുമായി സംസാരിച്ചതില്‍ നിന്ന് സംസ്ഥാനത്തെ സാഹചര്യം ഏറെ മെച്ചപ്പെട്ടതായി വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. കശ്മീരിലെ സിആര്‍പിഎഫ്, പോലിസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി സൈനികോദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുമെന്നു വ്യക്തമാക്കി. സായുധാക്രമണത്തില്‍ കൊല്ലപ്പെട്ട എഎസ്‌ഐ അബ്ദുല്‍ റഷീദിനെ സ്മരിച്ച മന്ത്രി, അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ റഷീദിന്റെ മകളുടെ ചിത്രമാണ് ഓര്‍മ വരിക എന്നും കശ്മീരിലെ എല്ലാ ജനങ്ങളും സന്തോഷത്തോടേയും സമാധാനത്തോടേയും ജീവിക്കുകയാണ് വേണ്ടത് എന്നും പറഞ്ഞു. സര്‍ക്കാര്‍ അധികാരമേറ്റ 2014 മുതല്‍ പാകിസ്താന്‍ അടക്കമുള്ള അയല്‍രാജ്യങ്ങളോട്  നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്നും ജമ്മു കശ്മീര്‍ വികസനത്തിനായുള്ള പ്രധാനമന്ത്രിയുടെ 80,000 കോടി രൂപയ്ക്ക് കീഴിലുള്ള പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി പരിശോധിച്ചതായും വ്യക്തമാക്കി. അതേസമയം, രാജ്‌നാഥ് സിങ്ങിന്റെ കശ്മീര്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് വിവധ സംഘടനകള്‍ നടത്തിയ ബന്ദില്‍ കശ്മീര്‍ താഴ്‌വരയിലെ ജനജീവിതം സ്തംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss