|    Mar 26 Sun, 2017 9:14 am
FLASH NEWS

കശ്മീരിലെ സമാധാനത്തിന് നടപടി സ്വീകരിക്കണം: ലോക്‌സഭ

Published : 13th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്ന് ലോക്‌സഭ. ഇതു സംബന്ധിച്ച പ്രമേയം ലോക്‌സഭ ഐകകണ്‌ഠ്യേന പാസാക്കി. താഴ്‌വരയില്‍ കര്‍ഫ്യൂ തുടരുന്നതിലും ലോക്‌സഭ ആശങ്ക രേഖപ്പെടുത്തി. രാജ്യത്തിന്റെ അഖണ്ഡതയിലും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാതെയുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും പ്രമേയം ചൂണ്ടിക്കാട്ടി. സഭയില്‍ സ്പീക്കര്‍ സുമിത്ര മഹാജനാണ് പ്രമേയം വായിച്ചത്. ജമ്മു കശ്മീരിലെ യുവാക്കള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കിടയില്‍ വിശ്വാസം വീണ്ടെടുക്കാനുള്ള നടപടികള്‍ വേണം. താഴ്‌വരയില്‍ നിരവധി പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ സഭ കടുത്ത വേദനയും ആശങ്കയും രേഖപ്പെടുത്തി.
അംഗങ്ങള്‍ ഡസ്‌കിലടിച്ചാണ് പ്രമേയം പാസാക്കിയത്. രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും ഐക്യവും വിട്ടുവീഴ്ച ചെയ്യാവുന്നതല്ലെന്ന് പ്രമേയം പറയുന്നു.
അത്രതന്നെ പ്രധാനമാണ് ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് അവിടെ സമാധാനം പുനസ്ഥാപിക്കുന്നത്. പ്രമേയം വ്യക്തമാക്കി. പ്രമേയം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കശ്മീര്‍ സംബന്ധിച്ച് സഭ പ്രമേയം പാസാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെയാണ് ആവശ്യപ്പെട്ടത്. രാജ്യം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ആവശ്യപ്പെടണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. ഇതിനെ ആഭ്യന്തരമന്ത്രി അനുകൂലിച്ചു. പ്രമേയം കൊണ്ടുവരുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ചീഫ് വിപ്പ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ രാജ്യസഭ സമാനമായൊരു പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ സഭ അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രമേയം അവതരിപ്പിക്കുന്നത്. ഇതു രണ്ടാംതവണയാണ് സഭ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായ നിലപാട് സ്വീകരിക്കുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സുദീപ് ബന്ദോപാധ്യായ പറഞ്ഞു.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക