|    Jan 25 Wed, 2017 7:00 am
FLASH NEWS

കശ്മീരിലെ മാധ്യമ വേട്ടക്കെതിരേ ഐജെയു

Published : 18th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീര്‍ താഴ്‌വരയില്‍ പത്രസ്വാതന്ത്ര്യത്തിനെതിരേ ഭരണകൂടവും പോലിസും നടത്തുന്ന കടന്നുകയറ്റത്തിനെതിരേ ഇന്ത്യന്‍ പത്രപ്രവര്‍ത്തക യൂനിയന്‍ (ഐജെയു) പ്രതിഷേധിച്ചു. പത്രങ്ങളുടെ പ്രസിദ്ധീകരണം നിരോധിക്കുന്നതും കോപ്പികള്‍ പിടിച്ചെടുക്കുന്നതും നിയമവിരുദ്ധമാണെന്ന് ഐജെയു പ്രസിഡന്റ് എസ് എന്‍ സിന്‍ഹ, സെക്രട്ടറി അമര്‍ദേവുലുപള്ളി, അന്താരാഷ്ട്ര പത്രപ്രവര്‍ത്തക ഫെഡറേഷന്‍ വൈസ്പ്രസിഡന്റ് സബിന ഇന്ദര്‍ജിത്ത് എന്നിവര്‍ കുറ്റപ്പെടുത്തി. കശ്മീരില്‍ ഇംഗ്ലീഷ്, ഉര്‍ദു, കശ്മീര്‍ തുടങ്ങിയ ഭാഷാപത്രങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമായി ഇറങ്ങുന്നില്ല. ജമ്മുകശ്മീര്‍ പോലിസിന്റെ നടപടി ജനാധിപത്യസംവിധാനത്തില്‍ അസ്വീകാര്യമാണെന്ന് നേതാക്കള്‍ പറഞ്ഞു. പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് സി കെ പ്രസാദിന് ഇന്ത്യന്‍ പത്രപ്രവര്‍ത്തക യൂനിയന്‍ പരാതി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക